Your Image Description Your Image Description

ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. കരാർ ഏതാണ്ട് അന്തിമരൂപത്തിലെത്തിയെന്നും, യൂറോപ്യൻ യൂണിയനുമായും യു.എസുമായും ഉള്ള സമാനമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ 2023 നവംബറിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. നേരത്തെ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ കരാർ അടുത്ത ജനുവരിയിൽ യാഥാർത്ഥ്യമായേക്കും.

Related Posts