Your Image Description Your Image Description

സൗ​ദി രാ​ജ​കു​മാ​ര​ൻ അ​ൽ വ​ലീ​ദ്​ ബി​ൻ ഖാ​ലി​ദ്​ ബി​ൻ ത​ലാ​ലി​ന്റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് അ​മീ​ർ അ​നു​ശോ​ചി​ച്ചു. വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സ​ൽ​മാ​ൻ രാ​ജാ​വി​ന് സ​ന്ദേ​ശം അ​യ​ച്ചു.കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​്മദ് അ​സ്സ​ബാ​ഹും സൗ​ദി രാ​ജാ​വി​ന് സ​ന്ദേ​ശ​മ​യ​ച്ചു.

2005ൽ ​ല​ണ്ട​നി​ൽ വെ​ച്ചു​ണ്ടാ​യ ഗു​രു​ത​ര വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സൗ​ദി രാ​ജ​കു​മാ​ര​ൻ വെ​ള്ളി​യാ​ഴ്ച​യാ​ണ് റി​യാ​ദ് കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ് മെ​ഡി​ക്ക​ല്‍ സി​റ്റി​യി​ല്‍ നി​ര്യാ​ത​നാ​യ​ത്. 20 വ​ർ​ഷ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹം ‘ഉ​റ​ങ്ങൂ​ന്ന രാ​ജ​കു​മാ​ര​ൻ’​ എ​ന്നാ​യി​രു​ന്നു​ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.​ യു.​കെ​യി​ലെ സൈ​നി​ക കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന​തി​നി​ടെ 15ാം വ​യ​സ്സിലാ​യി​രു​ന്നു അ​പ​ക​ടം.

Related Posts