Your Image Description Your Image Description

അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ സ്വന്തം നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാൻ അനുമതി നൽകിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെത്തുമ്പോള്‍ വാഹനമോടിക്കുന്നതിനായി ഇവർ യുഎഇയിലെ ഡ്രൈവിങ് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ പാസ്സാകേണ്ടതില്ല. എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഇത് ബാധകമല്ല. ഈ സൗകര്യം യുഎഇയിൽ സ്ഥിരതാമസം ഇല്ലാത്തവർക്ക് മാത്രമാണ് ലഭിക്കുക.

നിലവിൽ ആഗോള നിലവാരത്തിലുള്ള ലൈസൻസുകളും ഡ്രൈവിംഗ് നിയമങ്ങളും പാലിക്കുന്ന രാജ്യങ്ങളിലാണ് ഈ ഇളവുകൾ ബാധകമാകുന്നത്. എ​സ്തോ​ണി​യ, അ​ൽ​ബേ​നി​യ, പോ​ർ​ചു​ഗ​ൽ, ചൈ​ന, ഹം​ഗ​റി, ഗ്രീ​സ്, യു​ക്രെ​യ്ൻ, ബ​ൾ​ഗേ​റി​യ, സ്ലൊ​വാ​ക്യ, സ്ലൊ​വേ​നി​യ, സെ​ർ​ബി​യ, സൈ​പ്ര​സ്, ലാ​ത്വി​യ, ല​ക്സം​ബ​ർ​ഗ്, ലി​േ​ത്വ​നി​യ, മാ​ൾ​ട്ട, ഐ​സ്‌​ല​ൻ​ഡ്, മോ​ണ്ടി​നെ​ഗ്രോ, ഇ​സ്രാ​യേ​ൽ, അ​സ​ർ​ബൈ​ജാ​ൻ, ബ​ല​റൂ​സ്, ഉ​സ്‌​ബ​കി​സ്താ​ൻ, യു​നൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഓ​ഫ് അ​മേ​രി​ക്ക, ഫ്രാ​ൻ​സ്, ജ​പ്പാ​ൻ, ബെ​ൽ​ജി​യം, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, ജ​ർ​മ​നി, ഇ​റ്റ​ലി, സ്വീ​ഡ​ൻ, അ​യ​ർ​ല​ൻ​ഡ്, സ്പെ​യി​ൻ, നോ​ർ​വേ, ന്യൂ​സി​ല​ൻ​ഡ്, റു​േ​മ​നി​യ, സിം​ഗ​പ്പൂ​ർ, ഹോ​ങ്കോ​ങ്, നെ​ത​ർ​ല​ൻ​ഡ്‌​സ്, ഡെ​ൻ​മാ​ർ​ക്ക്, ഓ​സ്ട്രി​യ, ഫി​ൻ​ല​ൻ​ഡ്, യു.​കെ, തു​ർ​ക്കി, കാ​ന​ഡ, പോ​ള​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ആ​സ്‌​ട്രേ​ലി​യ, ക്രൊ​യേ​ഷ്യ, ടെ​ക്സ​സ്, റി​പ്പ​ബ്ലി​ക് ഓ​ഫ് നോ​ർ​ത്ത് മാ​സി​ഡോ​ണി​യ, കൊ​സോ​വോ റി​പ്പ​ബ്ലി​ക്, കി​ർ​ഗി​സ് റി​പ്പ​ബ്ലി​ക്, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ്​ സ്വ​ന്തം രാ​ജ്യ​ത്തെ ലൈ​സ​ൻ​സ്​ യുഎഇയിൽ ഉപയോഗിക്കാനാകുക.

Related Posts