Your Image Description Your Image Description

സൈബർ കുറ്റകൃത്യ ബോധവത്കരണത്തിന്​ പു​തി​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​ ഫോം ​ആ​രം​ഭി​ച്ച്​ ദു​ബൈ പൊ​ലീ​സ്.ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക്‌​സി​ലെ സൈ​ബ​ർ ക്രൈം ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റാ​ണ്​ പ്ലാ​റ്റ്‌​ഫോം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ ഉ​ള്ള​ട​ക്കം അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും പ്ലാ​റ്റ്​​ഫോ​മി​ൽ ല​ഭ്യ​മാ​ണ്. സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ത​ട്ടി​പ്പു​ക​ൾ എ​ങ്ങ​നെ തി​രി​ച്ച​റി​യാ​മെ​ന്നും ഒ​ഴി​വാ​ക്കാ​മെ​ന്നും ഇ​തു​വ​ഴി പൊ​തു​സ​മൂ​ഹ​ത്തി​ന്​ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും.

സ​മൂ​ഹ​ത്തി​ലെ കു​ട്ടി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, വ്യ​ക്​​തി​ക​ൾ, ബി​സി​ന​സ്​ ഉ​ട​മ​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, സ​മൂ​ഹ മാ​ധ്യ​മ ഉ​പ​യോ​ക്​​താ​ക്ക​ൾ എ​ന്നി​ങ്ങ​നെ എ​ല്ലാ​വ​​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്​ പ്ലാ​റ്റ്​​ഫോം. ecrimehub.gov.ae/ar എ​ന്ന വെ​ബ്​ അ​ഡ്ര​സ്​ വ​ഴി എ​ല്ലാ​വ​ർ​ക്കും പ്ലാ​റ്റ്​​ഫോ​മി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. സൈ​ബ​ർ സു​ര​ക്ഷാ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പൊ​തു​ജ​ന സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ല​ഫ്. ജ​ന​റ​ൽ അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ലാ​റ്റ്‌​ഫോം ആ​രം​ഭി​ച്ച​തെ​ന്ന് സെ​ർ​ച്ച് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഹാ​രി​ബ് അ​ൽ ശം​സി പ​റ​ഞ്ഞു.

Related Posts