Your Image Description Your Image Description

ലി​വ ഈ​ത്ത​പ്പ​ഴം വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ത്സ​വ​ത്തി​ന്​ ജൂ​ലൈ 14ന്​ ​തു​ട​ക്കം. വി​വി​ധ വി​നോ​ദ, പൈ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടെ ഈ ​മാ​സം 27 വ​രെ​യാ​ണ്​ അ​ൽ ദ​ഫ്​​റ മേ​ഖ​ല​യി​ലെ ലി​വ ന​ഗ​ര​ത്തി​ൽ ഈ​ത്ത​പ്പ​ഴ ഉ​ത്സ​വം ന​ട​ക്കു​ക. അ​ബൂ​ദ​ബി ഹെ​റി​റ്റേ​ജ്​ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വ​ത്തി​ന്‍റെ 21ാമ​ത്​ പ​തി​പ്പാ​ണി​ത്.

യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക, കാ​ർ​ഷി​ക ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യാ​ണ്​ ലി​വ ഈ​ത്ത​പ്പ​ഴ ഉ​ത്സ​വം ക​ണ​ക്കാ​ക്ക​​പ്പെ​ടു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ പ​തി​പ്പി​ൽ 24 മ​ത്സ​ര​ങ്ങ​ളാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​. ദ​ബ്ബാ​സ്, ഖ​ലാ​സ്, ഫ​ർ​ദ്, ഖ​​നൈ​സി, ഷി​ഷി, സ​മി​ൽ, അ​ൽ ദ​ഫ്​​റ ആ​ൻ​ഡ്​ ലി​വ ഡേ​റ്റ്​​സ്​ കോം​പ​റ്റീ​ഷ​ൻ, അ​ൽ ഐ​ൻ ഫ​ർ​ദ്​ ആ​ൻ​ഡ്​ ഖ​ലാ​സ മ​ത്സ​രം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

Related Posts