Your Image Description Your Image Description

ചൂ​ട് വ​ർ​ധി​ക്കു​ന്ന​തി​നി​ടെ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വ​കു​പ്പ്. അ​ന്ത​രീ​ക്ഷ താ​പം 40 ക​ട​ന്ന​തോ​ടെ ഗ​ൾ​ഫ്​ മേ​ഖ​ല​യാ​കെ ചു​ട്ടു​പൊ​ള്ളു​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത ചൂ​ട് റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ൽ​ഖോ​ർ (41), ഗു​വൈ​രി​യ (41), ശ​ഹാ​നി​യ (42), ജു​മൈ​ലി​യ (43), തു​റൈ​ന (42), ക​രാ​ന (42) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചെ​റി​യ കാ​റ്റോ​ടു​കൂ​ടി​യ ചൂ​ടേ​റി​യ കാ​ലാ​വ​സ്ഥ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യും മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

വേ​ന​ൽ​ക്കാ​ലം പാ​ര​മ്യ​ത്തോ​ട് അ​ടു​ക്കു​മ്പോ​ൾ പ്ര​ദേ​ശ​ത്തെ ഹ്യു​മി​ഡി​റ്റി​യു​ടെ സൂ​ച​ന​യാ​യി ചൂ​ട് ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഓ​രോ ദി​ന​വും അ​ന്ത​രീ​ക്ഷ താ​പ​നി​ല മു​ക​ളി​ലോ​ട്ടാ​ണ് കു​തി​ക്കു​ന്ന​ത്. ഒ​പ്പം, പൊ​ടി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് സൂ​ച​ന​ക​ളു​മു​ണ്ട്.അ​മി​ത​മാ​യ ചൂ​ട് കാ​ര​ണം സൂ​ര്യാ​ഘാ​ത​വും സൂ​ര്യാ​ത​പ​വും ഉ​ണ്ടാ​യേ​ക്കാം. അ​ന്ത​രീ​ക്ഷ​താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍ന്നാ​ല്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കും. അ​തി​നാ​ല്‍, ശ​രീ​ര ഊ​ഷ്മാ​വ് നി​ല​നി​ര്‍ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

Related Posts