Your Image Description Your Image Description

ഒമാന്റെ രണ്ടാമത്തെ പരീക്ഷണ റോക്കറ്റായ ദുഖം 2 റോക്കറ്റ് പരീക്ഷണ വിക്ഷേപണം ഇന്ന് .രാത്രി 10നും പുലർച്ചെ 6നും ഇടയിലുള്ള സമയത്താണ് വിക്ഷേപണം നടത്താൻ ഒരുങ്ങുന്നത്. നാഷണൽ സ്‌പേസ് സർവീസസ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇത്തലാഖ് കമ്പനിയുമായി സഹകരിച്ചാണ് ഈ ദൗത്യം.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി, വിക്ഷേപണ സമയത്ത് മത്സ്യത്തൊഴിലാളികളും മറ്റ് കടൽ യാത്രക്കാരും വിക്ഷേപണ മേഖലയിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോർഡിനേറ്റുകൾ വ്യക്തമാക്കിയ പ്രദേശത്തേക്ക് കപ്പൽ യാത്രയോ പ്രവേശനമോ പാടില്ലെന്ന് നിർദ്ദേശമുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജൂലൈ 5-6 തീയതികളിൽ നടത്താനിരുന്ന വിക്ഷേപണം നേരത്തെ മാറ്റിവെച്ചിരുന്നു.

ഒമാനിലെ ബഹിരാകാശ പ്രവർത്തനങ്ങൾക്കായി ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ വിക്ഷേപണം. രാജ്യത്തിന്റെ ബഹിരാകാശ മേഖലയിലെ വളർച്ചക്ക് ഇത് വലിയ സംഭാവന നൽകും.

Related Posts