Your Image Description Your Image Description

ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്, സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തെ സൗജന്യ യാത്ര പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്ന് ദിവസത്തേക്ക്, ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10 മണി വരെ റൂവി-മത്ര-മസ്‌കത്ത് റൂട്ടിലാണ് ഈ സൗജന്യ യാത്ര ആസ്വദിക്കാൻ സാധിക്കുക. പ്രവാസികൾക്കും സഞ്ചാരികൾക്കും ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് മുവാസലാത്ത് അറിയിച്ചു.

ഒമാന്റെ 2050-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. കഴിഞ്ഞ ഫെബ്രുവരി മുതൽ മസ്‌കത്തിലെ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മുവാസലാത്ത് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചു തുടങ്ങിയിരുന്നു. 28 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ബസുകൾ മണിക്കൂറിൽ 70 മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തവയാണ്. ഇത് നഗര പരിതസ്ഥിതികളിൽ വളരെ അനുയോജ്യമാവുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts