Your Image Description Your Image Description

തൊഴിൽ നൈപുണ്യത്തിന്‍റെ അടിസ്ഥാനത്തിൽ വിദേശ തൊഴിലാളികളെ ഉന്നത വൈദഗ്ധ്യം, നൈപുണ്യം, അടിസ്ഥാന പരിജ്ഞാനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഇനി വർക്ക് പെർമിറ്റ് അനുവദിക്കുകയെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹിയാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

തൊഴിൽ നൈപുണ്യത്തിെൻറയും വിദ്യാഭ്യാസ യോഗ്യതയുടെയും പ്രായോഗിക പരിചയത്തിെൻറയും ശമ്പളത്തിെൻറയും അടിസ്ഥാനത്തിലുള്ള തരം തിരിവ് പ്രകാരം മൂന്നാമത്തെ അടിസ്ഥാന വിഭാഗത്തിൽപെടുന്നവർക്ക് 60 വയസുകഴിഞ്ഞാൽ ജോലി നഷ്ടപ്പെടും. കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരമാണ് തരംതിരിവ്.

രണ്ട് ഘട്ടങ്ങളായാണ് പുതിയ നിയമം നടപ്പാക്കുക. ഈ വർഷം ജൂലൈ ആറ് മുതൽ ആരംഭിച്ച ആദ്യഘട്ടത്തിൽ നിലവിൽ രാജ്യത്തുള്ള തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ ശമ്പളത്തിെൻറയും ജോലിയുടെയും അടിസ്ഥാനത്തിൽ തരംതിരിക്കും. ആഗസ്റ്റ് മൂന്ന് മുതലുള്ള രണ്ടാം ഘട്ടത്തിൽ സൗദിയിൽ പുതുതായി എത്തുന്നവർക്കുള്ള വർക്ക് പെർമിറ്റുകളാണ് തരംതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts