Your Image Description Your Image Description

ഖരീഫ് കാലം ആരംഭിച്ചതോടെ സലാലയിലേക്ക് ഒഴുകുകയാണ് സഞ്ചാരികൾ. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സർവ്വ സജ്ജമാവുകയാണ് റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും. വേഗത്തിലുള്ള പ്രതികരണത്തിനും ഗതാഗത അപകടങ്ങൾ കുറക്കന്നതിനും, ദോഫാർ ഗവർണറേറ്റിലേക്കുള്ള വിനോദ വിനോദസഞ്ചാരികൾക്കും റോഡ് ഉപയോക്താക്കൾക്കും മാർഗനിർദേശവും സഹായവും നൽകുന്നതിനുമായും റോയൽ ഒമാൻ പൊലീസ് നിരവധി സ്ഥലങ്ങളിൽ ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

സന്ദർശകർക്ക് പ്രവേശനം സുഗമമാക്കുന്നതിനും റോഡരികിലെ എല്ലാ പ്രദേശങ്ങളുടെയും സുരക്ഷാ കവറേജ് ഉറപ്പാക്കുന്നതിനും നേരിട്ട് ബന്ധപ്പെടാനുള്ള നമ്പറുകളും നൽകിയിട്ടുണ്ട്. വാഹനങ്ങൾക്ക് പ്രവേശിക്കാൻ പ്രയാസമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പട്രോളിങ്ങും, അപകടങ്ങളിൽ വേഗത്തിലുള്ള നടപടിയും സന്ദർശകർക്ക് ഉപദേശവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനുമായി ഗവർണറേറ്റിലെ ബീച്ചുകളിലും ജലാശയങ്ങൾക്ക് സമീപവും കോസ്റ്റ് ഗാർഡിനെയും വിന്യസിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts