Your Image Description Your Image Description

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ കോ​ഴി​ക്കോ​ട്ടേ​ക്ക് അ​ധി​ക സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ജൂ​ലൈ 18 മു​ത​ൽ 2025 ആ​ഗ​സ്റ്റ് 29 വ​രെ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ബ​ഹ്റൈ​ൻ- കോ​ഴി​ക്കോ​ട് റൂ​ട്ടി​ലും തി​രി​ച്ചും ഇ​നി ദി​നേ​ന ര​ണ്ട് സ​ർ​വി​സു​ക​ളു​ണ്ടാ​കും. നി​ല​വി​ൽ വ്യാ​ഴാ​ഴ്ച ഒ​ഴി​കെ ആ​ഴ്ച​യി​ൽ ആ​റ് ദി​വ​സ​ങ്ങ​ളി​ൽ ഒ​രു സ​ർ​വo​സ് മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ലു​ള്ള​ത്.

ജൂ​ലൈ 18, 25 ആ​ഗ​സ്റ്റ് 01, 08, 15, 22, 29 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ഇ​നി ര​ണ്ട് സ​ർ​വി​സു​ക​ളാ​വും എ​ക്സ്പ്ര​സ് ന​ട​ത്തു​ക.ബ​ഹ്റൈ​നി​ൽ​നി​ന്ന് രാ​ത്രി 9.10ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ച 04.10ന് ​കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രും. തി​രി​ച്ച് കോ​ഴി​ക്കോ​ട്ടു​നി​ന്ന് വൈ​കീ​ട്ട് ആ​റി​ന് പു​റു​പ്പെ​ടു​ന്ന വി​മാ​നം ബ​ഹ്റൈ​ൻ സ​മ​യം രാ​ത്രി 08.10ന് ​ബ​ഹ്റൈ​നി​ലു​മെ​ത്തി​ച്ചേ​രും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts