Your Image Description Your Image Description

മികച്ച ആരോഗ്യവും ജീവിത നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ജിദ്ദാ മുനിസിപ്പാലിറ്റി. ജിദ്ദാ വാക്സ് എന്ന പേരിലാണ് പുതിയ സംരംഭം. ആരോഗ്യ, കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി.

വാക്കിംഗ് ചലഞ്ച് ആപ്പുമായി സഹകരിച്ചാണ് ജിദ്ദ മുനിസിപ്പാലിറ്റിയുടെ പദ്ധതി. പൊതുജനങ്ങളുടെ ആരോഗ്യവും വ്യായാമവും മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന പരിപാടികളുണ്ട്. 60 മിനിറ്റ് ചലഞ്ചാണ് ഇതിലെ പ്രധാനപ്പെട്ട ഇനം. സമയവും സ്ഥലവും തിരഞ്ഞെടുത്തു ഒരു മണിക്കൂറാണ് നടക്കേണ്ടത്. പ്രിൻസ് മാജിദ് പാർക്ക്, അൽ യമാമ, അൽ ഹംദാനിയ എന്നിവിടങ്ങളിലെ നടപ്പാതകളാണ് ഉപയോഗിക്കേണ്ടത്. “പോയന്റ് ചലഞ്ച്” എന്ന പേരിൽ ശനിയാഴ്ചകളിൽ പ്രത്യേക പരിപാടികളുണ്ട്. ഫോൺ ക്യാമറ ഉപയോഗിച്ച് പങ്കെടുക്കുന്നവർക്ക് പോയന്റ് നേടാനും അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts