Your Image Description Your Image Description

ദോഫാര്‍ ഗവര്‍ണറേറ്റിലെ ഇത്തീന്‍ ടണല്‍ ഉള്‍പ്പെടുന്ന പാത ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം യാത്രക്കായി തുറന്നു നല്‍കി. 7.5 ദശലക്ഷം റിയാല്‍ ചെലവില്‍ പൂര്‍ത്തിയാക്കിയ ഒമ്പത് കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള പദ്ധതിയില്‍ 1.35 കിലോമീറ്റര്‍ വരുന്ന തുരങ്കവും വിവിധ സര്‍വീസ് റോഡുകളും ഉള്‍പ്പെടുന്നു.

നവംബര്‍ 18 സ്ട്രീറ്റ് ഇരു വശങ്ങളിലും നാല് വരികളായി 2.7 കിലോമീറ്റര്‍ ദൂരത്തേക്ക് വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാല് ദിശകളിലേക്കുള്ള ബൈപാസ് റോഡുകള്‍, ഏഴ് സര്‍വീസ് റോഡുകള്‍, എന്‍ട്രി, എക്‌സിറ്റ് കവാടങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts