Your Image Description Your Image Description

ഇസ്രയേലുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഉപാധി വച്ച് സൗദി. ഗാസയിൽ പൂർണ വെടിനിർത്തലിനാണു സൗദി ആദ്യ പരിഗണന നൽകുന്നതെന്ന് ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സംബന്ധിച്ച ചോദ്യത്തിനു വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് മറുപടി നൽകി. വെടിനിർത്തൽ നിലവിൽ വന്ന ശേഷം നയതന്ത്ര ബന്ധങ്ങളെക്കുറിച്ചു ചർച്ച ചെയ്യാമെന്ന നിലപാട് സൗദി ആവർത്തിച്ചു.

റഷ്യ സന്ദർശിക്കുന്നതിനിടെയാണു സൗദി വിദേശകാര്യമന്ത്രി പ്രതികരിച്ചത്. പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രയേലുമായി കൈകോർക്കില്ലെന്ന പ്രഖ്യാപിത നിലപാടിൽ നിന്നു പിന്നോട്ടില്ലെന്നു സൗദി വ്യക്തമാക്കി. ഇസ്രയേൽ ഗാസയെ ‍ഞെരിച്ചു കൊല്ലുന്നതാണു കാണുന്നത്. ഇത് അനാവശ്യവും അംഗീകരിക്കാൻ കഴിയാത്തതാണെന്നും നിർത്തണമെന്നും സൗദി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts