Your Image Description Your Image Description

കുവൈത്ത് ഡിജിറ്റൽ സേവനങ്ങൾ നവീകരിക്കുന്നതിനും ആഗോള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുമായി പുതിയ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം ആരംഭിച്ചു. യാത്രക്കാർക്കും താമസക്കാർക്കും വിസ അപേക്ഷാ പ്രക്രിയ സുതാര്യവും വേഗത്തിലുമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

പുതിയ സംവിധാനത്തിന്റെ അവതരണം കുവൈത്ത് രാജ്യത്തെ ടൂറിസം, വ്യാപാരം, നിക്ഷേപം മേഖലകളിൽ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമാണ്. ഇ-വിസ പ്ലാറ്റ്‌ഫോമിലൂടെ നിലവിൽ നാല് വിസ വിഭാഗങ്ങൾ ലഭ്യമാണ്. ടൂറിസ്റ്റ് വിസ, കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, ഔദ്യോഗിക വിസ എന്നിവയാണ് ലഭ്യം. വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഈ വിസകൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts