Your Image Description Your Image Description

മെൽബൺ: ഓസ്‌ട്രേലിയയിൽ യഹൂദ ദേവാലയത്തി​ന്റെ മുൻവാതിലിന് തീയിട്ട് അജ്ഞാതൻ. മെൽബൺ നഗരത്തിൽ ആൽബർട്ട് സ്ട്രീറ്റിലെ യഹൂദ ദേവാലയത്തിലാണ് അജ്ഞാതൻ തീയിട്ടത്. ഇസ്രായേൽ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിന് നേരെയും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാജ്യത്തെ യഹൂദ വിരുദ്ധ (ആന്റിസെമിറ്റിക്) ആക്രമണങ്ങളുടെ ഒരു പുതിയ തരംഗത്തിന്റെ ഭാഗമാണെന്ന് അധികൃതർ ആരോപിച്ചു.

വെള്ളിയാഴ്ച രാത്രി 8 മണിയോടെ മെൽബണിലെ ഈസ്റ്റ് മെൽബൺ ഡൗൺടൗൺ പ്രദേശത്തുള്ള ആൽബർട്ട് സ്ട്രീറ്റിലെ ഒരു യഹൂദ ദേവാലയത്തിന്റെ മുൻവാതിലിൽ ഒരു അജ്ഞാതൻ തീയിട്ടു. ഈ സമയം ദേവാലയത്തിനുള്ളിൽ ഏകദേശം 20 പേർ സാബത്ത് അത്താഴത്തിനായി ഒത്തുകൂടിയിരുന്നു. വിക്ടോറിയ സ്റ്റേറ്റ് പൊലീസിന്റെ റിപ്പോർട്ട് പ്രകാരം തീവയ്‌പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായും ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts