Your Image Description Your Image Description

അറ്റകുറ്റ പണികളുടെ ഭാഗമായി ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ റോഡ് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട് ചേര്‍ന്ന് ദോഹത്ത് അല്‍ അദബ് റൗണ്ട് എബൗട്ടിലേക്കുള്ള പാത ഈ മാസം 11 വെള്ളിയാഴ്ച വൈകിട്ട് വരെ ഭാഗികമായി അടച്ചിടും.

റോയല്‍ ഒമാന്‍ പൊലീസുമായി (ആര്‍ഒപി) ചേര്‍ന്ന് പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സൈറ്റിലും ഓണ്‍ലൈനിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts