Your Image Description Your Image Description

അൽ ഐൻ ഒട്ടകയോട്ട ഉത്സവത്തിന് ഉജ്വല തുടക്കം. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരവും അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിൽ അൽ റൗദ ഒട്ടകയോട്ട ട്രാക്കിലാണ് മത്സരം.

ഈ കായിക വിനോദത്തിന് നൽകുന്ന പിന്തുണയ്ക്കും അൽ ഐൻ മേഖലയിൽ ഉത്സവം സംഘടിപ്പിക്കാനുള്ള നിർദ്ദേശത്തിനും പ്രസിഡന്റ് ഹിസ് ഷെയ്ഖ് മുഹമ്മദിന് ഒട്ടകയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന ഉടമകൾ നന്ദി രേഖപ്പെടുത്തി.

കൂടാതെ പരമ്പരാഗത എമിറാത്തി പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിന് നിരന്തരമായ പ്രോത്സാഹനവും നേതൃത്വവും നൽകുന്ന ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാനോടും നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts