Your Image Description Your Image Description

എ​ന്‍ജി​ന്‍ ഓ​ഫാ​ക്കാ​തെ വാ​ഹ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി​പ്പോ​യാ​ല്‍ 500 ദി​ര്‍ഹം പി​ഴ​യി​ടു​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്. പെ​ട്രോ​ള്‍ സ്റ്റേ​ഷ​നു​ക​ള്‍, എ.​ടി.​എ​മ്മു​ക​ള്‍, പ​ള്ളി​ക​ള്‍ തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ വാ​ഹ​ന​ത്തി​ന്‍റെ എ​ന്‍ജി​ന്‍ ഓ​ഫാ​ക്കാ​തെ ഇ​റ​ങ്ങി​പ്പോ​വു​ന്ന രീ​തി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്.

ആ​വ​ശ്യം പെ​ട്ടെ​ന്ന് ക​ഴി​യു​മെ​ന്ന​തി​നാ​ല്‍ വാ​ഹ​ന​ത്തി​ന്‍റെ എ​ന്‍ജി​ന്‍ ഓ​ഫാ​ക്കേ​ണ്ട​തി​ല്ലെ​ന്ന ചി​ന്ത​യി​ലാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​ത്.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വാ​ഹ​നം മോ​ഷ്ടി​ക്ക​പ്പെ​ടാ​നോ വാ​ഹ​ന​ത്തി​ന് തീ ​പി​ടി​ക്കാ​നോ അ​ട​ക്ക​മു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കി. പാ​ര്‍ക്ക് ചെ​യ്യാ​ന്‍ വി​ല​ക്കു​ള്ള ഇ​ട​ങ്ങ​ളി​ലും വാ​ഹ​നം നി​ര്‍ത്ത​രു​ത്. റോ​ഡി​ല്‍ വാ​ഹ​നം നി​ര്‍ത്തേ​ണ്ട നി​ര്‍ബ​ന്ധി​ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts