Your Image Description Your Image Description

സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും രാ​ജ്യ​ത്തെ സ്വ​കാ​ര്യ വാ​ണി​ജ്യ​മേ​ഖ​ല​ക്ക്​ ന​ൽ​കു​ന്ന പി​ന്തു​ണ​യും സൗ​ദി പൗ​ര​ന്മാ​ർ​ക്ക്​ ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​തി​ലൂ​ടെ തൊ​ഴി​ൽ ല​ഭി​ച്ച സൗ​ദി സ്​​ത്രീ പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണം 24.8 ല​ക്ഷ​മാ​യി. എ​ണ്ണ​ത്തി​ൽ പു​തി​യ റെ​ക്കോ​ഡാ​ണി​തെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ 1,43,000 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന ഫ​ണ്ട് (ഹ​ദ​ഫ്) പി​ന്തു​ണ​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​രി​ശീ​ല​നം, ശാ​ക്തീ​ക​ര​ണം, മെ​ന്റ​റി​ങ്​ പ്രോ​ഗ്രാ​മു​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച ആ​കെ തു​ക 183 കോ​ടി റി​യാ​ലാ​യി. സ്ഥി​തി​വി​വ​രം ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ ശേ​ഷം സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​ക്ക് (6.3 ശ​ത​മാ​നം) താ​ഴ്ന്നു​വെ​ന്ന​ത് തൊ​ഴി​ൽ വി​പ​ണി വി​ക​സി​പ്പി​ക്കു​ന്ന​തി​നും ദേ​ശീ​യ കേ​ഡ​റു​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള ദേ​ശീ​യ പ​രി​പാ​ടി​ക​ളു​ടെ​യും സം​രം​ഭ​ങ്ങ​ളു​ടെ​യും വി​ജ​യ​മാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രാ​ല​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts