Your Image Description Your Image Description

ദുബായ് അൽ റാസിലെ നാല് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 30,000 ദിർഹം മോഷ്ടിച്ച കേസിൽ അഞ്ച് ഇത്യോപ്യൻ പൗരന്മാരടങ്ങുന്ന സംഘം ദുബായിൽ അറസ്റ്റിൽ. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികൾ ഓഫിസുകളിലേക്ക് അതിക്രമിച്ച് കടന്ന് സേഫുകൾ തകർത്ത് പണം മോഷ്ടിക്കുകയായിരുന്നു. രാവിലെ ഓഫിസിലെത്തിയ ഉടമകളാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

ഓഫിസുകൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നെന്നും സേഫുകൾ തകർത്തിരുന്നെന്നും അവർ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞയുടൻ പട്രോളിങ് ഉദ്യോഗസ്ഥർ, ക്രൈം സീൻ ഇൻവെസ്റ്റിഗേറ്റർമാർ, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫിസുകളിൽ ഫയലുകളും പേപ്പറുകളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഫോറൻസിക് സംഘം വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. ഇതിനിടെ, സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ടൊയോട്ട കൊറോള കാറിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts