Your Image Description Your Image Description

യു​വ​ജ​ന​ങ്ങ​ളെ​യും സ​മൂ​ഹ​ത്തെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഭീ​ഷ​ണി​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ബ​ഹ്‌​റൈ​ൻ ത​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്ന് കുവൈത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ. ഗു​ദൈ​ബി​യ​യി​ലെ ഓ​ഫി​സേ​ഴ്സ് ക്ല​ബി​ൽ മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗ​ത്തി​നും അ​ന​ധി​കൃ​ത ക​ട​ത്തി​നും എ​തി​രാ​യ അ​ന്താ​രാ​ഷ്ട്ര ദി​നം ആ​ച​രി​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി​മാ​രും ഗ​വ​ർ​ണ​ർ​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ഗോ​ള ത​ല​ത്തി​ൽ ജൂ​ൺ 26ന് ​ആ​ണ് ഈ ​ദി​നം ആ​ച​രി​ച്ച​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ബ​ഹ്റൈ​നി​ലും യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്‍റെ ശ്രേ​ണി​യേ​യും ത​ക​ർ​ക്കാ​ൻ ഏ​കോ​പി​ത​വും ദീ​ർ​ഘ​കാ​ല​വു​മാ​യ ന​ട​പ​ടി​ക​ളു​ടെ ആ​വ​ശ്യ​ക​ത​യെ സൂ​ചി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ആ​ശ‍യം. അ​ടി​സ്ഥാ​ന​കാ​ര​ണ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക, പ്ര​തി​രോ​ധ​ത്തി​ൽ നി​ക്ഷേ​പി​ക്കു​ക, ശ​ക്ത​മാ​യ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്നി​വ​യാ​ണ് ദി​നാ​ച​ര​ണം പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts