Your Image Description Your Image Description

കുവൈത്തിൽ വ്യാ​ജ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ നി​ർ​മി​ച്ച​തി​നും കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​നും പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. ജീ​വ​ന​ക്കാ​ര​ൻ അ​ധി​കാ​ര ദു​രു​പ​യോ​ഗം ചെ​യ്ത് വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​മോ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളോ ഇ​ല്ലാ​തെ താ​മ​സ വി​ലാ​സ​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി മാ​റ്റി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

നി​യ​മ​വി​രു​ദ്ധ​മാ​യ ഓ​രോ വി​ലാ​സ മാ​റ്റ​ത്തി​നും പ്ര​തി 120 ദീ​നാ​ർ വീ​തം കൈ​പ്പ​റ്റി​യി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​വ​ർ​ഷം തു​ട​ക്കം മു​ത​ൽ 5000ത്തി​ൽ അ​ധി​കം വ്യാ​ജ ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​യാ​ൾ സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി സം​ശ​യി​ക്കു​ന്നു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രോ​ക്ക​ർ​മാ​രു​ടെ ശൃം​ഖ​ല​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് ഇ​വ ന​ട​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts