Your Image Description Your Image Description

കുവൈത്തിൽ അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് കു​വൈ​ത്ത് ഇ​സ് ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം. ‘സ​ഹ​ൽ’ ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന​യാ​ണ് ര​ജി​സ്ട്രേ​ഷ​നും തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഹ​ജ്ജ് ചെ​യ്തി​ട്ടി​ല്ലാ​ത്ത കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന.

ര​ജി​സ്ട്രേ​ഷ​നോ​ടൊ​പ്പം 10 ദീ​നാ​ർ ഫീ​സ് അ​ട​യ്ക്ക​ണം. തി​ര​ഞ്ഞെ​ടു​ത്ത അ​പേ​ക്ഷ​ക​ര്‍ 1,500 ദീ​നാ​ർ ഹ​ജ്ജ് ചെ​ല​വാ​യി ന​ൽ​ക​ണം. 2026 ജ​നു​വ​രി 15 വ​രെ അ​പേ​ക്ഷ ന​ൽ​കാം. ജ​നു​വ​രി 18ന് ​മു​മ്പ് അ​പേ​ക്ഷ റ​ദ്ദാ​ക്കു​ന്ന​വ​ർ​ക്ക് റീ​ഫ​ണ്ട് ല​ഭി​ക്കും. ഹ​ജ്ജ് അ​പേ​ക്ഷ പ്ര​ക്രി​യ കൂ​ടു​ത​ൽ സു​താ​ര്യ​വും കൃ​ത്യ​വു​മാ​യി​രി​ക്കാ​നാ​ണ് ഈ ​നി​ർ​ദേ​ശ​ങ്ങ​ളെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts