Your Image Description Your Image Description

ച​ര​ക്കു​നീ​ക്ക​ത്തി​ൽ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി ഖ​ത്ത​റി​ലെ തു​റ​മു​ഖ​ങ്ങ​ൾ. 2025 ജൂ​ണി​ൽ ഹ​മ​ദ്, റു​വൈ​സ്, ദോ​ഹ തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്നാ​യി 1,43,000 ട​ണി​ന് മീ​തെ​യു​ള്ള ച​ര​ക്കു​ക​ളാ​ണ് കൈ​മാ​റി​യ​ത്. മു​ൻ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 151 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​തെ​ന്ന് എം​വാ​നി ഖ​ത്ത​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ക​യ​റ്റു​മ​തി​യു​ടെ അ​ള​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 14 ശ​ത​മാ​നം വ​ർ​ധ​ന​യു​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം ജൂ​ണി​ൽ 232 ക​പ്പ​ലു​ക​ളാ​ണ് തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തി​യ​ത്. ഹ​മ​ദ്, റു​വൈ​സ്, ദോ​ഹ തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ക​ണ്ടെ​യ്‌​ന​ർ കൈ​മാ​റ്റം 1,33,461 ടി.​ഇ.​യു (ട്വ​ന്റി​ഫൂ​ട്ട് ഇ​ക്വി​വ​ല​ന്റ് യൂ​നി​റ്റ്) ആ​ണ്. ഈ ​കാ​ല​യ​ള​വി​ൽ ജ​ന​റ​ൽ, ബ​ൾ​ക്ക് ച​ര​ക്ക് -1,43,101 ട​ൺ, റോ​റോ -9883 യൂ​നി​റ്റ്, ക​ന്നു​കാ​ലി​ക​ൾ -15,229, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ -25,742 ട​ൺ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ച​ര​ക്കു​കൈ​മാ​റ്റം. വേ​ൾ​ഡ് മ​റൈ​ൻ എ​യ്ഡ്സ് ടു ​നാ​വി​ഗേ​ഷ​ൻ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ക​ട​ൽ ഗ​താ​ഗ​തം ആ​ധു​നി​ക​വും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള​തു​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എം​വാ​നി ഖ​ത്ത​ർ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts