Your Image Description Your Image Description

റോഡ് സുരക്ഷാ വിഭാഗത്തിലെ മികച്ച പ്രകടനത്തിന് റോയൽ ഒമാൻ പോലീസിന് (ആർഒപി) ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ (IRF) അവാർഡ് ലഭിച്ചു. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിൽ ആർഒപി നടത്തിയ നൂതന ശ്രമങ്ങൾക്കും സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിനുമുള്ള അംഗീകാരമാണിത്. ഏഥൻസിൽ നടന്ന ചടങ്ങിൽ റോയൽ ഒമാൻ പൊലീസിനെ പ്രതിനിധീകരിച്ച് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എഞ്ചിനീയർ അലി ബിൻ സുലൈം അൽ ഫലാഹി പുരസ്‌കാരം ഏറ്റുവാങ്ങി.

സ്മാർട്ട് സാങ്കേതികവിദ്യകളിലൂടെയും ഡാറ്റ വിശകലനത്തിലൂടെയും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിൽ ആർ.ഒ.പി നടത്തിയ നൂതന ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്. ഹുവാവേ ഒമാനുമായി സഹകരിച്ച് നടപ്പിലാക്കിയ ട്രാഫിക് മാനേജ്‌മെന്റിൽ ആർഒപിയുടെ എഐ ഉപയോഗത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. ഉയർന്ന അപകടസാധ്യതയുള്ള റോഡുകൾ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നതിനുമുള്ള ട്രാഫിക് മോണിറ്ററിങ് സംവിധാനങ്ങൾ, അപകട ഡാറ്റ വിശകലനം, എ.ഐ. പവർഡ് സൊല്യൂഷനുകൾ എന്നിവ വികസിപ്പിക്കുന്നതിൽ ആർ.ഒ.പിയുടെ മുൻനിര സംരംഭങ്ങളെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts