Your Image Description Your Image Description

സൗദി അറേബ്യയിലെ വിരമിച്ചവർക്കും സാമൂഹിക ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവർക്കും നൽകുന്ന പെൻഷൻ വിഹിതത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. ജൂലൈ മാസത്തിൽ പെൻഷൻ ഇനത്തിൽ 1200 കോടി റിയാലാണ് വിതരണം ചെയ്തതെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ ഗുണഭോക്താക്കൾക്ക് സ്ഥിരമായ സാമ്പത്തിക സഹായം നൽകുന്നതിനും, പെൻഷനുകൾ കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഗോസി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു. വിരമിച്ചവർ, വിവിധ സാമൂഹിക ഇൻഷുറൻസ് സംവിധാനങ്ങളിൽ ഉൾപ്പെട്ടവർ എന്നിവരാണ് ഈ വർധനവിന്റെ പ്രധാന ഗുണഭോക്താക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts