Your Image Description Your Image Description

ടെക് ലോകത്ത് നടക്കുന്ന മത്സരങ്ങളിൽ പുതിയ നീക്കവുമായി മെറ്റ എന്ന് റിപ്പോർട്ട്. മെറ്റയുടെ പുതിയ സൂപ്പര്‍ഇന്റലിജന്‍സ് ലാബിലേക്ക് നിര്‍മിതബുദ്ധി (എ.ഐ) യുടെ മേഖലയിലെ പ്രതിഭകള്‍ക്ക് ഞെട്ടിക്കുന്ന ശമ്പള പാക്കേജുകള്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്യുന്നെന്നാണ് റിപ്പോർട്ട്. നാല് വര്‍ഷത്തേക്ക് 300 മില്യണ്‍ ഡോളര്‍ (ഏകദേശം 25000 കോടിയിലധികം ഇന്ത്യന്‍ രൂപ) വരെയാണ് ഈ വാഗ്ദാനം. ഓപ്പണ്‍എഐയിലെ കുറഞ്ഞത് 10 ജീവനക്കാര്‍ക്കെങ്കിലും മെറ്റ ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഓഫറുകള്‍ നല്‍കിയിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് വയേഡ് റിപ്പോര്‍ട്ട് ചെയ്തു.

കമ്പനി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഓഫര്‍. ഈ തുകയുടെ വലിയൊരു ഭാഗം ആദ്യ വര്‍ഷം തന്നെ നല്‍കും. ഓപ്പണ്‍എഐയിലെ പല ജീവനക്കാരും വലിയ തുകയുടെ ഓഫറുകള്‍ നിലവിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് വിലയിരുത്തുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, 300 മില്യണ്‍ ഡോളര്‍ വരെ ഓപ്പണ്‍എഐ ഗവേഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മെറ്റ നിഷേധിച്ചിട്ടുണ്ട്. അതിശയോക്തി കലര്‍ത്തിയ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് മെറ്റ വക്താവ് ആന്‍ഡി സ്റ്റോണ്‍ പ്രതികരിച്ചു. ഇതൊന്നും സത്യമല്ല. പാക്കേജുകളുടെ ഘടന തെറ്റായി ചിത്രീകരിക്കപ്പെടുുന്നുവെന്നും അദ്ദേഹം പറയുന്നു.

ഉയര്‍ന്ന പാക്കേജ് സുപ്രധാന നേതൃപദവികള്‍ വഹിക്കാനുള്ള വിരലിലെണ്ണാവുന്ന വിദഗ്ധര്‍ക്ക് മാത്രമാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് മറ്റുചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് കണക്കുകള്‍ പലരും പുറത്തുവിട്ടിട്ടുള്ളതെന്നും അവര്‍ പറയുന്നു. ഓപ്പണ്‍ എഐയില്‍നിന്ന് വരുന്നവര്‍ക്കെല്ലാം ഇത്തരത്തിലുള്ള ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നിരുന്നാലും പുറത്തുവിട്ട കണക്കുകള്‍ എല്ലാം സത്യമാണെന്നാണ് പേര് വെളിപ്പെടുത്താത്ത മെറ്റ ജീവനക്കാരെയടക്കം ഉദ്ധരിച്ച് വയേഡ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അതിനിടെ, മെറ്റയുടെ പുതിയ സൂപ്പര്‍ഇന്റലിജന്‍സ് ലാബുകള്‍ എന്ന ആശയം സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഔദ്യോഗികമായി ജീവനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts