Your Image Description Your Image Description

സാങ്കേതികവൽക്കരണവും സ്വദേശി നിയമനവും ശക്തമായതോടെ രാജ്യത്തെ ദേശീയ ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം കുറഞ്ഞതായി യുഎഇ സെൻട്രൽ ബാങ്ക്.

സാങ്കേതിക രംഗത്തെ കുതിപ്പാണ് ജീവനക്കാർക്ക് വിനയായത്. ഈ വർഷം ഫെബ്രുവരി അവസാനം വരെ 32,682 പേർ വിവിധ ദേശീയ ബാങ്കുകളിൽ ജീവനക്കാരായിരുന്നു. എന്നാൽ, മേയ് പിന്നിട്ടതോടെ ജീവനക്കാർ 32,006 ആയി ചുരുങ്ങി. 3 മാസത്തിനുള്ളിൽ 676 പേർക്ക് ജോലി നഷ്ടപ്പെട്ടു. ​

സ്വദേശി നിയമനം പ്രോൽസാഹിപ്പിക്കണമെന്ന നിലപാട് കടുപ്പിച്ചതോടെ പ്രവാസികളുടെ തൊഴിൽ സാധ്യതയും അടഞ്ഞു. ബാങ്കിങ് മേഖല ഡിജിറ്റലാവുകയും സേവനങ്ങൾ സ്മാർട് ആവുകയും ചെയ്തതോടെ ബാങ്കുകളുടെ പല ശാഖകളും അടച്ചുപൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *