Your Image Description Your Image Description

സൗദിയിൽ പാ​കി​സ്​​താ​നി യു​വ​തി​യെ പി​ന്തു​ട​ർ​ന്ന്​ ശ​ല്യം ചെ​യ്​​ത ര​ണ്ടു പേ​രെ റി​യാ​ദ്​ സെ​ക്യൂ​രി​റ്റി പെ​ട്രോ​ൾ വി​ഭാ​ഗം പി​ടി​കൂ​ടി. പ്ര​തി​ക​ളും​ പാ​കി​സ്​​താ​നി​ക​ളാ​ണ്. യു​വ​തി​ക്കെ​തി​രെ പ്ര​തി​ക​ൾ അ​തി​ക്ര​മം ന​ട​ത്തു​ന്ന​തി​​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ​ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​​ പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യും പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​​ന്റെ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച്​ പ്ര​സി​ദ്ധീ​ക​രി​ച്ച വ്യ​ക്തി​യെ സൈ​ബ​ർ കു​റ്റ​കൃ​ത്യ വി​രു​ദ്ധ നി​യ​മം ലം​ഘി​ച്ച​തി​ന് അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *