Your Image Description Your Image Description

റി​യാ​ദി​ൽ വ്യാ​ജ അ​രി​കേ​ന്ദ്രം ക​ണ്ടെ​ത്തി;സൗ​ദി വാ​ണി​ജ്യ​മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ പ്ര​ശ​സ്​​ത ബ്രാ​ൻ​ഡു​ക​ളു​ടെ വ്യാ​ജ​നു​ക​ൾ മാ​ത്ര​മ​ല്ല കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ജീ​ർ​ണി​ച്ച അ​രി​യും പി​ടി​കൂ​ടി. ഇ​ത്ത​ര​ത്തി​ൽ 2700 കി​ലോ അ​രി​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. വി​പ​ണി​യി​ലേ​ക്ക്​ പോ​കാ​ൻ പാ​ക്ക​റ്റു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​ക്കി ത​യാ​ർ ചെ​യ്​​ത രൂ​പ​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ വി​ൽ​ക്കാ​ൻ ഈ ​സ്ഥാ​പ​ന​ത്തി​ന്​ ലൈ​സ​ൻ​സ​ട​ക്കം ഒ​രു ഔ​ദ്യോ​ഗി​ക രേ​ഖ​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. വ്യാ​ജ വ്യാ​പാ​ര​മു​ദ്ര​ക​ളോ​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​രി പാ​യ്ക്ക് ചെ​യ്യു​ന്ന നി​ല​യി​ലാ​ണ്​ വ​ലി​യ കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​​ന്റെ വെ​യ​ർ​ഹൗ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​​ന്റെ​യും സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​തി​​ന്റെ​യും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സൗ​ദി വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *