Your Image Description Your Image Description

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സ് പ്ര​തി​ക​ളാ​യ അ​ഞ്ചു വി​ദേ​ശി​ക​ൾ​ക്ക് സൗ​ദി​യി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ന​ജ്‌​റാ​നി​ലും ത​ബൂ​ക്കി​ലു​മാ​ണ്​ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​ന്‍ ഹ​ഷീ​ഷ് ശേ​ഖ​രം സൗ​ദി​യി​ലേ​ക്ക് ക​ട​ത്തു​ന്ന​തി​നി​ടെ അ​റ​സ്​​റ്റി​ലാ​യ സോ​മാ​ലി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍ശാ​ദ് അ​ലി മൂ​സ അ​റാ​ലി, സി​യാ​ദ് ഫാ​രി​ഹ് ജാ​മി​അ ഉ​മ​ര്‍, ഇ​ബ്രാ​ഹിം അ​ബ്​​ദു വ​ര്‍സ​മി ജാ​മി​അ എ​ന്നി​വ​രെ​യാ​ണ്​ ന​ജ്‌​റാ​നി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി​യ​ത്.

ര​ണ്ടു ത​വ​ണ ല​ഹ​രി ഗു​ളി​ക ശേ​ഖ​ര​ങ്ങ​ള്‍ സൗ​ദി​യി​ലേ​ക്ക് ക​ട​ത്തു​ക​യും സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത ഈ​ജി​പ്​​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ മു​ഹ​മ്മ​ദ് അ​ന്‍വ​ര്‍ മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ന്‍, മു​ഹ​മ്മ​ദ് കാ​മി​ല്‍ സ്വ​ലാ​ഹ് കാ​മി​ല്‍ എ​ന്നി​വ​രെ ത​ബൂ​ക്കി​ൽ ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *