Your Image Description Your Image Description

ബഹ്റൈനിൽ സോ​ഷ്യ​ൽ മീ​ഡി​യ ദു​രു​പ​യോ​ഗം ചെ​യ്ത​തി​നും രാ​ജ്യ​ത്തി​ന്റെ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ഉ​ള്ള​ട​ക്കം പോ​സ്റ്റ് ചെ​യ്ത​തി​നും ആ​ന്‍റി സൈ​ബ​ർ ക്രൈം​സ് ഡ​യ​റ​ക്ട​റേ​റ്റ് മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

പി​ടി​യി​ലാ​യ​വ​രെ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ നി​യ​മ​പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നും സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ആ​ന്റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി. പൊ​തു ക്ര​മ​വും സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, സോ​ഷ്യ​ൽ മീ​ഡി​യ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *