Your Image Description Your Image Description

ഇ​റാ​ന്‍- ഇ​സ്രാ​യേ​ല്‍ വെ​ടി​നി​ര്‍ത്ത​ലി​ന് നി​ര്‍ണാ​യ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് അ​ല്‍ഥാ​നി​യെ പ്ര​ശം​സി​ച്ച് തു​ര്‍ക്കിയ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ര്‍ദു​ഗാ​ന്‍. അ​മീ​റു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ല്‍, അ​ല്‍ ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ത്തി​നു നേ​രെ ഇ​റാ​ന്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ അ​പ​ല​പി​ച്ച തു​ര്‍ക്കി പ്ര​സി​ഡ​ന്റ് ഖ​ത്ത​റി​ന് ഐ​ക്യ​ദാ​ര്‍ഢ്യ​വും പ്ര​ഖ്യാ​പി​ച്ചു. ആ​ക്ര​മ​ണം ഖ​ത്ത​റി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ​യും യു.​എ​ൻ ചാ​ർ​ട്ട​റി​ന്റെ​യും ലം​ഘ​ന​മാ​ണെ​ന്നും പ​റ​ഞ്ഞു.

അ​തി​നി​ടെ, സ്വീ​ഡ​ൻ പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​ഫ് ക്രി​സ്റ്റേ​ഴ്‌​സ​ൺ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ ഫോ​ണി​ൽ വി​ളി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച അ​ദ്ദേ​ഹം ഇ​ത് ഖ​ത്ത​റി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ​യും യു.​എ​ൻ ചാ​ർ​ട്ട​റി​ന്റെ​യും ലം​ഘ​ന​മാ​ണെ​ന്നും പ​റ​ഞ്ഞു. എ​ല്ലാ ആ​ക്ര​മ​ണ​ത്തെ​യും ത​ള്ളി​ക്ക​ള്ള​യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *