Your Image Description Your Image Description

വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന സ​മ​യ​ത്ത് പു​ക​വ​ലി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന. ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ലും സ​മീ​പ വാ​ഹ​ന​ങ്ങ​ളി​ലും തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​തു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് മു​ന്ന​റി​യി​പ്പ്.

സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷാ പ്രോ​ട്ടോ​കോ​ളു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഇ​ന്ധ​നം നി​റ​ക്കു​മ്പോ​ൾ വാ​ഹ​ന എ​ൻ​ജി​ൻ ഓ​ഫ് ചെ​യ്യ​ണം.

ഈ ​സ​മ​യം വാ​ഹ​ന​ത്തി​ലും പു​റ​ത്തും പു​ക​വ​ലി​ക്ക​രു​ത്. സി​ഗ​ര​റ്റ് കു​റ്റി​ക​ൾ ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യ​രു​ത്. പു​ക​യോ തീ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളോ ക​ണ്ടെ​ത്തി​യാ​ൽ വാ​ഹ​നം പ​മ്പി​ൽ​നി​ന്ന് ഉ​ട​നെ മാ​റ്റ​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്നു.

വേ​ന​ൽ ക​ന​ത്ത​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ക്കു​ന്ന നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *