Your Image Description Your Image Description

വ്യോമയാന സുരക്ഷയിൽ നേട്ടവുമായി ഒമാൻ. ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് സുൽത്താനേറ്റ്. സുരക്ഷ, സാങ്കേതികവിദ്യ എന്നിവയിലെ സുപ്രധാന നേട്ടങ്ങളാണ് ഒമാന്റെ മുന്നേറ്റത്തിന് കാരണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വിശദീകരിച്ചു.

സുരക്ഷാ മാനദണ്ഡങ്ങളിൽ 95.95 ശതമാനമാണ് സുൽത്താനേറ്റിന്റെ നിരക്ക്. അതോറിറ്റിയുടെ വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം. മസ്‌കത്തിൽ ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല നാസർ അൽ ഹറാസിയുടെ സാന്നിധ്യത്തിലായിരുന്നു മാധ്യമ സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *