Your Image Description Your Image Description

ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ ഫാമുകളുടെയും ഉല്ലാസ കേന്ദ്രങ്ങളുടെയും വ്യാജ പരസ്യങ്ങൾനൽകി തട്ടിപ്പ് നടത്തുന്നതായി റോയൽ ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. റിസർവേഷനുകൾക്കായി മുൻകൂട്ടി ഫണ്ട് കൈമാറാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴരുതെന്നും സ്ഥാപനങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും ആർ ഒപി മുന്നറിയിപ്പിൽ പറയുന്നു.

സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് തന്നെ പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗികമാണെന്ന് തെറ്റിധരിപ്പിച്ച് വരുന്ന വ്യാജ സന്ദേശങ്ങളെ കുറിച്ച് ദിവസങ്ങൾക്ക് മുൻപാണ് ആർഒപി ഓർമിപ്പിച്ചത്. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പ് രീതിയെകുറിച്ച് പൊതു ജനങ്ങൾക്ക് അവബോധം നൽകുകയാണ് റോയൽ ഒമാൻ പൊലീസ്. പുതിയതരം രീതിയാണ് തട്ടിപ്പ് സംഘം ഇതിനായി പയറ്റുന്നതെന്നും ആർഒപി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *