Your Image Description Your Image Description

ഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് മാർ​ഗനിർദേശങ്ങളുമായി വിമാനക്കമ്പനികൾ. ഇൻഡി​ഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം തുടരുകയാണെന്നും പല വിമാനങ്ങളുടെയും പാത മാറ്റേണ്ടി വരുന്നുവെന്നുമാണ് ഇൻഡിഗോയുടെ അറിയിപ്പ്. യാത്ര വൈകാനും യാത്രാ ​ദൈർഘ്യം കൂടാനും ഇത് കാരണമാകുമെന്നും ഇൻഡിഗോ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. യാത്ര പുറപ്പെടും മുൻപ് ഫ്ലൈറ്റ് സാറ്റസ് നിരന്തരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഇൻഡിഗോ, യാത്രക്കാർക്ക് സഹായങ്ങൾക്കായി ഇൻഡി​ഗോ സംഘം സജ്ജമാണെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *