Your Image Description Your Image Description

ഇറാന്‍റെ മിസൈലാക്രമണത്തിൽ തകർന്ന സെൻട്രൽ ഇസ്രായേലിലെ ബാത് യാമിലുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും നേരിട്ടു കാണാനെത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.ഇറാന്റെ കൈവശം ഇതുപോലുള്ള 20,000 മിസൈലുകൾ ഉണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ. ഇസ്രായേലിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും. അതുകൊണ്ടാണ് ഈ യുദ്ധം തുടങ്ങിയത്. അവസാന വിജയം ഇസ്രായേലിനാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ശനിയാഴ്ച രാത്രിയും പുലർച്ചെയുമായി നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ ഇറാൻ കനത്ത നാശനഷ്ടമാണ് വരുത്തിയത്. ആക്രമണത്തിൽ ഇതുവരെ ഇസ്രായേലിൽ പത്ത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബാത് യാം നഗരത്തിൽ ഒരു കെട്ടിടം നേരിട്ടുള്ള ആക്രമണത്തിൽ തകരുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്തു. 140ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *