Your Image Description Your Image Description

ടെഹ്റാന്റെ വ്യോമാതി‍ർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് ഇസ്രയേൽ. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇസ്രയേൽ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല.

അതേസമയം ഇസ്രായേൽ സഖ്യകക്ഷികളുടെ കപ്പലുകളും താവളങ്ങളും ആക്രമിച്ച് യുദ്ധം വ്യാപിപ്പിക്കുമെന്ന നിലപാട് തുടരുകയാണ് ഇറാൻ. മിഡിൽ ഈസ്റ്റിലെ സംഘ‍ർഷാവസ്ഥ നാടകീയ തലങ്ങളിലേക്ക് ഉയർത്തുന്നതാണ് നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വെല്ലുവിളി. അമേരിക്ക ഇറാൻ ചർച്ചകൾ അ‍ർത്ഥ ശൂന്യമാണെന്ന് ഇറാനും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *