Your Image Description Your Image Description

ഷൊ​ർ​ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട. ട്രെ​യി​ൻ ക​മ്പാ​ർ​ട്ട്മെ​ന്റി​ലെ സീ​റ്റി​ന​ടി​യി​ൽ ബാ​ഗി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 3.690 കി​ലോ​ഗ്രാം വ​രു​ന്ന ക​ഞ്ചാ​വാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗം വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്.​ഐ അ​നി​ൽ മാ​ത്യു​വും സം​ഘ​വും ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ ഏ​ഴാം ന​മ്പ​ർ ഫ്ലാ​റ്റ്ഫോ​മി​ലെ​ത്തി​യ ശ്രീ ​ഗം​ഗാ​ന​ഗ​ർ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​നി​ൽ പ​രി​ശോ​ധ​ന​യു​ണ്ടെ​ന്ന് അ​റി​ഞ്ഞ പ്ര​തി ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​താ​വ​മെ​ന്നാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം.

Leave a Reply

Your email address will not be published. Required fields are marked *