Your Image Description Your Image Description

സൂ​ഖ് വാ​ഖി​ഫി​ൽ ഇ​നി മാ​മ്പ​ഴ​മ​ധു​ര​ത്തി​ന്റെ പ​ത്തു​നാ​ൾ. ഇ​ന്ത്യ​ൻ എം​ബ​സി​യും സൂ​ഖ് വാ​ഖി​ഫും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഹം​ബാ ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ള​ക്ക് ​വ്യാ​ഴാ​ഴ്ച തു​ട​ക്കം കു​റി​ച്ചു. സൂ​ഖ് വാ​ഖി​ഫി​ലെ ഈ​സ്റ്റേ​ൺ സ്ക്വ​യ​റി​ൽ ആ​രം​ഭി​ച്ച മാ​മ്പ​ഴ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ നി​ർ​വ​ഹി​ച്ചു.

വി​വി​ധ​രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, പ്രൈ​വ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് ഓ​ഫി​സ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച മാ​മ്പ​ഴ​മേ​ള ജൂ​ൺ 21 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത 50ൽ ​​ഏ​റെ ഇ​നം മാ​മ്പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ​ന​ക്കു​മാ​ണ് മേ​ള സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് മേ​ള. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 10 വ​രെ തു​ട​രും.

Leave a Reply

Your email address will not be published. Required fields are marked *