Your Image Description Your Image Description

കാ​സ​ര്‍​ഗോ​ഡ്: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത​യെ ജാ​തീ​യ​മാ​യി അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെയാണ് നടപടി എടുത്തത്.

രഞ്ജിതയെ അനുശോചിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു പവിത്രൻ ജാതീയവും അശ്ലീലവുമായ ഭാഷയിൽ കമന്റ് ചെയ്തത്. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി സസ്‌പെന്റ് ചെയ്യാൻ റവന്യൂ മന്ത്രി കെ രാജന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

അതേ സമയം, നേ​ര​ത്തെ കാ​ഞ്ഞ​ങ്ങാ​ട് എം​എ​ൽ​എ​യും മു​ൻ​മ​ന്ത്രി​യു​മാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ സ​മൂ​ഹമാ​ധ്യ​മ​ത്തി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട​തി​ന് പി​ന്നാ​ലെ പ​വി​ത്ര​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു മാ​സം മു​ന്പാ​ണ് ഇയാളെ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *