Your Image Description Your Image Description

ബ​ഹ്‌​റൈ​നി​ൽ താ​പ​നി​ല 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത. വേ​ന​ൽ​ക്കാ​ലം വ​ള​രെ ചൂ​ടു​ള്ള​താ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽ പു​റ​ത്ത് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​വ​ർ ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും വെ​യി​ൽ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അതേസമയം പു​​റം​ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​രോ​ധ​നം ഞാ​യ​റാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സെ​പ്റ്റം​ബ​ർ 15 വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​യി​രി​ക്കും നി​രോ​ധ​ന​മെ​ന്ന് നി​യ​മ​കാ​ര്യ മ​ന്ത്രി​യും ആ​ക്ടി​ങ് തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ യൂ​സ​ഫ് ഖ​ല​ഫ് പ​റ​ഞ്ഞു. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​മു​ണ്ട്. ഇ​തു​വ​രെ ര​ണ്ടു മാ​സ​ത്തേ​ക്കാ​യി​രു​ന്നു തൊ​ഴി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ ​വ​ർ​ഷം മു​ത​ലാ​ണ് മൂ​ന്നു മാ​സ​മാ​യി നീ​ട്ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *