Your Image Description Your Image Description

ഇറാൻ : ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ വൻആക്രമണം. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നത്. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിയൻ റെവല്യൂഷ്ണറി ഗാർഡിന്റെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടട്ടു.വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു.

ആക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിൽ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാനെന്ന് ഇസ്രയേൽ. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേര് നൽകിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഇസ്രായേൽ ഉടൻ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഇറാനിലെ മുൻനിര ആണവ ശാസ്ത്രജ്ഞരെ തങ്ങൾ ലക്ഷ്യം വച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ ഹൃദയം തകർത്തതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *