Your Image Description Your Image Description

ബ​ലി പെ​രു​ന്നാ​ൾ സ​മ​യ​ത്ത് ഫു​ജൈ​റ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യി​ലേ​ക്കും മാ​ല​ദ്വീ​പ്, ബാ​ങ്കോ​ക്ക്, നേ​പ്പാ​ൾ, ജ​കാ​ർ​ത്ത, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക്കാ​രി​ലാ​ണ്​ ശ്ര​ദ്ധേ​യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, വേ​ഗ​ത്തി​ലു​ള്ള ചെ​ക്ക് ഇ​ൻ, മ​റ്റു എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള എ​ളു​പ്പ​ത്തി​ലു​ള്ള പ്ര​വേ​ശ​നം എ​ന്നി​വ താ​മ​സ​ക്കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഫു​ജൈ​റ വി​മാ​ന​ത്താ​വ​ള​ത്തെ പ്രി​യ​പ്പെ​ട്ട​താ​ക്കി​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. പെ​രു​ന്നാ​ൾ അ​വ​ധി​യി​ലെ യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന​ ഫു​ജൈ​റ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ സൂ​ക്ഷി​ക്കു​ന്ന വി​ശ്വാ​സ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് ഫു​ജൈ​റ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ജ​ന​റ​ൽ മാ​നേ​ജ​ർ ക്യാ​പ്റ്റ​ൻ ഇ​സ്മാ​യി​ൽ അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *