Your Image Description Your Image Description

വായുനിലവാരം നിരീക്ഷിക്കാൻ സഞ്ചരിക്കുന്ന സ്റ്റേഷനുമായി ഷാർജ നഗരസഭ. വായുവിലെ വാതകങ്ങളും രാസവസ്തുക്കളും കണ്ടെത്താൻ ശേഷിയുള്ള സെൻസറുകൾ ഉൾപ്പെടെ ഉയർന്ന സാങ്കേതിക സംവിധാനങ്ങൾ അടങ്ങിയതാണ് സ്റ്റേഷൻ .എമിറേറ്റിലെ പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് താമസ, വാണിജ്യ, വ്യാവസായിക മേഖലകളിലെ വായുനിലവാരം നിരീക്ഷിക്കുന്നത്.

ഓരോ മേഖലയിലെയും വായുവിന്റെ നിലവാരം മനസ്സിലാക്കി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടിയെടുക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ ജമാൽ അൽ മസ്മി പറഞ്ഞു. ജീവിത നിലവാരം ഉയർത്തുക, ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം നൽകുക, പരിസ്ഥിതി സംരക്ഷിക്കുക, മലിനീകരണം കുറയ്ക്കുക എന്നിവയ്ക്കുള്ള നഗരസഭയുടെ പ്രതിബദ്ധതയാണ് സ്റ്റേഷനിലൂടെ പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *