Your Image Description Your Image Description

എസ്.എസ്. രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രമായ എസ്എസ്എംബി29 സംബന്ധിച്ച് പുതിയ വാര്‍ത്ത പുറത്തുവരുന്നു. സൂപ്പർസ്റ്റാർ സംവിധായകന്‍റെ പ്രോജക്റ്റിൽ പ്രിയങ്ക ചോപ്രയും മഹേഷ് ബാബുവുമാണ് പ്രധാന വേഷത്തില്‍. ഇപ്പോൾ ആർ. മാധവനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് സൂചന.

1,000 കോടി രൂപയുടെ ഈ എപ്പിക്ക് പടത്തില്‍ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു വേഷം മാധവന്‍ ചെയ്യും എന്നാണ് വിവരം. എന്തായാലും നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എസ്എസ്എംബി29 ൽ മലയാള താരം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

എസ്എസ്എംബി29 ന് പുറമേ, മാധവൻ ഫാത്തിമ സന ​​ഷെയ്ക്കിനൊപ്പം ആപ് ജൈസ കോയി എന്ന റൊമാന്റിക് ഡ്രാമയിലും അഭിനയിക്കുന്നുണ്ട്. ശ്രീരേണു ത്രിപാഠി, മധു ബോസ് എന്നീ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളുടെ കഥയാണിത്.

Leave a Reply

Your email address will not be published. Required fields are marked *