Your Image Description Your Image Description

സൗദിയിൽ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ വ​ഴി മ​രു​ന്ന് എ​ത്തി​ക്കാ​നു​ള്ള ആ​ദ്യ​ത്തെ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം. തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നാ​ണ്​ ഡ്രോ​ൺ പ​രീ​ക്ഷി​ച്ച​ത്. ​​ഡ്രോ​ണു​ക​ൾ വ​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും ഇ​ട​യി​ൽ മ​രു​ന്നു​ക​ൾ എ​ത്തി​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി.

ഇ​ത് ഗു​ണ​പ​ര​മാ​യ ഒ​രു ചു​വ​ടു​വെ​പ്പാ​ണ്. മ​ക്ക ഹെ​ൽ​ത്ത് ക്ല​സ്​​റ്റ​റും നാ​ഷ​ന​ൽ യൂ​നി​ഫൈ​ഡ് പ്രൊ​ക്യു​ർ​മെൻറ്​ ക​മ്പ​നി ഫോ​ർ മെ​ഡി​സി​ൻ​സ്, എ​ക്യു​പ്‌​മെ​ന്റ്​ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സ​പ്ലൈ​സും ത​മ്മി​ലു​ള്ള ഫ​ല​പ്ര​ദ​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ്​ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ​ത്. ഈ ​സം​രം​ഭം മു​ഖേ​ന വേ​ഗ​ത്തി​ൽ മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ക്കാ​നും ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നും ക​ഴി​ഞ്ഞ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *