Your Image Description Your Image Description

റഷ്യയിൽ നിന്നുള്ള ആക്രമണം നേരിടാൻ രാജ്യം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ജർമനി. ബോംബ് പ്രൂഫ് ബങ്കറുകളുടെയും ഷെൽട്ടറുകളുടെയും ശൃംഖല വേഗത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ രാജ്യം തയ്യാറാക്കുന്നതായി സർക്കാറിന്റെ മുതിർന്ന സിവിലിയൻ സംരക്ഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ സംഘർഷത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് ഉണരേണ്ടതുണ്ടെന്നും അതിന്റെ നിലവിലെ അവസ്ഥയിൽ ജർമനി വേണ്ടത്ര തയ്യാറായിട്ടില്ലെന്നും ഫെഡറൽ ഓഫിസ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ ആൻഡ് ഡിസാസ്റ്റർ അസിസ്റ്റൻസിന്റെ (ബി.ബി.കെ) തലവൻ റാൽഫ് ടൈസ്‌ലർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *